ആലപ്പുഴ മെഡിക്കല്‍ കോളജില്‍ പിഞ്ചുബാലന്റെ പല്ലുമാറിയെടുത്തു

October 25, 2011 at 5:41 am | Posted in BULLY | Leave a comment

അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ പിഞ്ചുബാലന്റെ കേടായ ഇടതുവശത്തെ പല്ലിനുപകരം വലതുവശത്തെ പല്ലെടുത്തു. ആലപ്പുഴ കനാല്‍ വാര്‍ഡ്‌ അനസ്‌ മന്‍സിലില്‍ ലാലി അബ്‌ദുള്‍ റഹ്‌മാന്റെ നാലരവയസുള്ള മകന്‍ മുഹമ്മദ്‌ റവൂഫിന്റെ പല്ലാണ്‌ മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ മാറിപ്പറിച്ചത്‌. മുഖത്ത്‌ ഇടതുവശത്ത്‌ നീരുണ്ടായതിനെ തുടര്‍ന്ന്‌ 21-ന്‌ കുട്ടിയെ മാതാപിതാക്കള്‍ ആശുപത്രിയിലെത്തിച്ച്‌ ഡോക്‌ടറെ കാണിച്ചിരുന്നു.

ഇടതുവശത്ത്‌ താഴെ രണ്ടാമത്തെ പല്ല്‌ കേടാണെന്നും ഇതെടുക്കാന്‍ തിങ്കളാഴ്‌ച ആശുപത്രിയില്‍ എത്തണമെന്നും ഡോക്‌ടര്‍ നിര്‍ദ്ദേശിച്ചു. ഇതനുസരിച്ച്‌ ഇന്നലെ രാവിലെ മാതാപിതാക്കള്‍ കുട്ടിയുമായി ഒ.പിയിലെത്തി. പല്ലെടുത്തതിനുശേഷവും കുട്ടി വേദനകൊണ്ട്‌ കരഞ്ഞപ്പോള്‍ മാതാപിതാക്കള്‍ പരിശോധിച്ചു. അപ്പോഴാണ്‌ കേടായ പല്ലിനുപകരം വലതുവശത്ത്‌ താഴെ രണ്ടാമത്തെ പല്ലാണ്‌ എടുത്തതെന്ന്‌ മനസിലായത്‌.

വേദനമൂലം കുട്ടിക്ക്‌ ആഹാരംപോലും കഴിക്കാന്‍ പറ്റാത്ത അവസ്‌ഥയാണെന്നു മാതാപിതാക്കള്‍ പറഞ്ഞു.

പല്ല്‌ മാറിപ്പറിച്ച സംഭവത്തെക്കുറിച്ച്‌ അന്വേഷണം നടത്തി കുറ്റകാര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട്‌ പിതാവ്‌ സൂപ്രണ്ടിന്‌ പരാതി നല്‍കി.

Advertisements

Leave a Comment »

RSS feed for comments on this post. TrackBack URI

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s

Create a free website or blog at WordPress.com.
Entries and comments feeds.

%d bloggers like this: