“വിളിച്ചെന്നേ പറയരുത്.. എനിക്ക് പാടില്ലല്ലോ…”

September 30, 2011 at 10:45 am | Posted in BULLY | Leave a comment

“വിളിച്ചെന്നേ പറയരുത്.. എനിക്ക് പാടില്ലല്ലോ…”
Posted on: 30-Sep-2011 01:08 AM

ലേഖകന്‍ : സാറിന്റെ ഉടമസ്ഥതയിലുള്ള സ്കൂളിലെ ഒരു സംഭവം ഉണ്ടായല്ലോ? പിള്ള: ഉടമസ്ഥതയിലുള്ള സ്കൂളില്‍ ഉണ്ടായിട്ടില്ല, അധ്യാപകന് ഏതോ പ്രശ്നമുള്ളതായി പത്രത്തില്‍ കണ്ടു. എനിക്ക് കോണ്‍ടാക്ട് ഒന്നും ഇല്ലല്ലോ? ഞാന്‍ സാറന്മാരോടും പാര്‍ടിക്കാരോടും പറഞ്ഞിട്ടുണ്ട് അന്വേഷണത്തിന് വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന്. എന്റേതായി ഇതൊന്നും ടിവിയില്‍ കൊടുക്കരുത്. ചോദ്യം: സാറാണ് പിന്നിലെന്ന് ബന്ധുക്കള്‍ പറയുന്നല്ലോ? ഉത്തരം: ബന്ധുക്കള്‍ എനിക്ക് എതിരാണല്ലോ? അവരാണ് യഥാര്‍ഥത്തില്‍ … ഒരധ്യാപകന് കൊടുക്കേണ്ട ജോലി തട്ടിയെടുത്തതാണ് അവിടത്തെ പ്രശ്നം. എനിക്ക് പ്രശ്നമില്ല. സാറന്മാരുമായാണ് പ്രശ്നം. എന്നെ കക്ഷി ചേര്‍ത്തപ്പോള്‍ എനിക്ക് വക്കീലിനെ വയ്ക്കാതിരിക്കാന്‍ ആവില്ലല്ലോ… ചോദ്യം: പ്രതിപക്ഷം പറയുന്നത് സാറും ഗണേശ് സാറും ചേര്‍ന്ന് ക്വട്ടേഷന്‍ നല്‍കിയെന്നാണ്… ഉത്തരം: അവര്‍ തെളിയിക്കട്ടെ.. ഞാന്‍ ജയിലിലാ… ആശുപത്രി എന്നു പറഞ്ഞാല്‍ ജീവനക്കാര്‍ സ്ട്രിക്ടാണ്… ഞാന്‍ അത്ര നല്ല അവസ്ഥയിലല്ല ശാരീരികമായിട്ട്… വന്നതിനേക്കാള്‍ ബുദ്ധിമുട്ടിലാണ് കഴിയുന്നത്… ചോദ്യം: ട്രീറ്റ്മെന്റ് ഒക്കെ എങ്ങനെ? ഉത്തരം: അമേരിക്കയില്‍നിന്ന് റിപ്പോര്‍ട്ട് വരേണ്ടതുണ്ട്… വന്നിട്ടില്ല… ട്രീറ്റ്മെന്റ് തുടങ്ങാന്‍ അത് വരണം… ഏതായാലും ഇത് തെളിയുമല്ലോ… പ്രതിപക്ഷനേതാവ് പറഞ്ഞത് തെറ്റാണെന്ന് നിങ്ങള്‍ക്ക് പറയേണ്ടിവരും… ചോദ്യം: ഗണേശ് രാജി വയ്ക്കണമെന്ന ആവശ്യം… ഉത്തരം: അധ്യാപകനെ അഡ്മിറ്റ് ചെയ്ത സമയത്ത് ഒരു കുഴപ്പവും ഇല്ലായിരുന്നെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്… എട്ടു മണിക്കൂര്‍ ബോധക്കേട് ഇല്ലായിരുന്നു. ആശുപത്രിയില്‍ അധ്യാപകനെ കാണാന്‍ വന്ന ചില സാറന്മാര്‍ എന്നേയും കാണാന്‍ വന്നിരുന്നു… സ്റ്റാഫ് സെക്രട്ടറിയായ വിവേകാനന്ദന്‍ എന്ന അധ്യാപകനാണ് അയാളെ കൊണ്ടുപോയത്… പല പ്രാവശ്യം ചോദിച്ചിട്ടും ആക്സിഡന്റ് ആണെന്നാണ് പറഞ്ഞത്… പിന്നെ പറയാം പിന്നെ പറയാം എന്ന് പറഞ്ഞിട്ട് ഒന്നും പറഞ്ഞില്ല എന്നാണ് എന്നോട് പറഞ്ഞത്… ചോദ്യം: പൊലീസ് പറയുന്നത് മൊഴിയെടുക്കാന്‍ ആയിട്ടില്ല എന്നാണ്? ഉത്തരം: ഇവിടെ വന്നപ്പോള്‍ ഉള്ള കാര്യമായിരിക്കും… എനിക്ക് അറിയാന്‍ മാര്‍ഗമില്ലല്ലോ… ഞാന്‍ അതിന്റെ പിറകെ അല്ലല്ലോ…പൊലീസ് മൊഴി എടുക്കുമായിരിക്കും… ഞാന്‍ പറഞ്ഞതായിട്ടേ പറയരുത്… ദയവായി എന്നെ ഉപദ്രവിക്കരുത്… ഞാന്‍ കഴിഞ്ഞു പൊയ്ക്കോട്ടെ.. മര്യാദയുടെ പേരിലാണ് ഞാന്‍ ഫോണ്‍ എടുത്തത്… ചോദ്യം: സാറിന്റെ അഭിപ്രായം ജനങ്ങളെ അറിയിക്കേണ്ടേ? എല്ലാവരും കുറ്റപ്പെടുത്തുന്ന അവസ്ഥയാണല്ലോ? ഉത്തരം: ഒരഭിപ്രായവും അറിയിക്കേണ്ട… നിങ്ങള്‍ അന്വേഷിച്ചതായി കൊടുക്കാം… എന്നെ വിളിച്ചെന്നേ പറയരുത്… എനിക്ക് പാടില്ലല്ലോ… ശരിയല്ലല്ലോ… ഞാന്‍ ജയില്‍ശിക്ഷ അനുഭവിക്കുന്നയാളാണ്… പത്രസമ്മേളനമോ പത്രപ്രസ്താവനയോ ഒന്നും എനിക്ക് പാടില്ല… ദയവായി എന്നെ ഉപദ്രവിക്കരുത്… എന്റെ അസുഖം മാറ്റിക്കോട്ടെ… സ്കൂളില്‍ ചെന്ന് അധ്യാപകരോട് അന്വേഷിച്ച് വിവരങ്ങള്‍ ശേഖരിച്ചോളൂ… ഞാന്‍ ഒരഭിപ്രായവും പറഞ്ഞിട്ടില്ല.

http://www.deshabhimani.com/newscontent.php?id=67097

Advertisements

Leave a Comment »

RSS feed for comments on this post. TrackBack URI

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s

Create a free website or blog at WordPress.com.
Entries and comments feeds.

%d bloggers like this: